Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newspaper

വിശ്വാസ്യതയാണ് ദീപികയുടെ പ്രസക്തി, വിപ്ലവകരമായ തുടക്കം കുറിച്ച പത്രം: മുഖ്യമന്ത്രി

കൊച്ചി: വിശ്വാസ്യതയാണ് ദീപിക പത്രത്തിന്‍റെ പ്രസക്തിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി കൊണ്ടുവന്ന പത്രമാണ്. കർഷകർ വന്നു പ്രതിസന്ധി അവതരിപ്പിച്ചാൽ അത് തിരിച്ചറിയാനും മനസിലിക്കാനും സാധിക്കുന്നത് അത് ദീപിക ഉയർത്തി കാട്ടിയത് കൊണ്ടാണെന്നും സതീശൻ പറഞ്ഞു. ദീപികയുടെ 140-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്.

പത്രങ്ങളുടെ മുത്തശിയാണ് ദീപിക. 140 വർഷം വളരെ ദീർഘവീഷണത്തോട് കൂടി ഇത് ആരംഭിക്കാൻ ശ്രമം നടത്തിയ എല്ലാവരെയും ഞാൻ ഈ അവസരത്തിൽ അനുസ്മരിക്കുന്നു. കേരളത്തിൽ വിപ്ലവകരമായ തുടക്കമാണ് ദീപിക കുറിച്ചത്. 140 വർഷം മുമ്പ് എത്ര ശ്രമകരമായ തുടക്കമാണ് ദീപിക നടത്തിയത്.

പ്രിന്‍റ് മീഡിയക്ക് പിടിച്ചുനിൽക്കാൻ പ്രയാസമുള്ള കാലത്താണ് ദീപിക ഉള്ളത്. ദീപികയുടെ പ്രസക്തി വിശ്വാസ്യതയാണ്. സെൻസേഷണലായി വാർത്ത ഉണ്ടാക്കി റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുന്ന പത്രമല്ല. വാർത്തകൾ കൃത്യമായി റിപ്പോർട്ട് ചെയ്യും. ഏറ്റവും നല്ല മുഖപ്രസംഗങ്ങൾ എഴുതുന്ന പത്രമാണ് ദീപിക.

ഞാൻ തിരുവനന്തപുരത്ത് വച്ച് പറഞ്ഞു, എനിക്ക് ഒരു സ്വപ്നമുണ്ട് മൃശശാല അവിടെ നിന്ന് മാറ്റണമെന്ന്. തിരുവനന്തപുരത്ത് തന്നെ വനാതിർത്തിയോട് ചേർന്ന് മാറ്റണമെന്ന്. ആലിസണസ് സ്‌ക്വയർപോലെ മാറണമെന്ന്. പിറ്റേ ദിവസം വിവാദമാണ്. ആസ്ഥലത്ത് കണ്ണുവച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അതിനെ നേരേ ആക്കി എടുക്കാനാണ് കണ്ണുവച്ചത്. ഒരു നല്ല കാര്യങ്ങൾ വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കണ്ടേ.

മാറിയേ തീരൂ കേരളം. ഇപ്പോഴെങ്കിലും തുടങ്ങിയില്ലെങ്കിൽ അതിനു കഴിയാതെ വരും. നാളെ ഞാൻ ഇടുക്കിയിലേക്ക് പോകും. കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കും. റബർ കർഷകർ പ്രതിസന്ധിയിലാണ്. റബർ വില 300 ആക്കണം. കർഷകർ വന്നു പ്രതിസന്ധി അവതരിപ്പിച്ചാൽ അത് തിരിച്ചറിയാനും മനസിലാക്കാനും കഴിയുന്നത് ദീപിക ആ പ്രശ്നം ഉയർത്തി കാട്ടിയതു കൊണ്ടാണ്. 10 വർഷം നിസാരമല്ല. സന്തോഷം പങ്കുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leader Page

കാ​​​​ർ​​​​ഷി​​​​ക ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മു​​​​ഖ​​​​പ​​​​ത്രം

ക​ർ​ഷ​ക​രു​ടെ ര​ക്ഷി​താ​വാ​ണ് ദീ​പി​ക. ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പൊ​രു​താ​നും അ​വ​രെ ന​യി​ക്കാ​നും കൃ​ഷി അ​ഭി​മാ​ന​മു​ള്ള തൊ​ഴി​ലാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടാ​നും ദീ​പി​ക എ​ക്കാ​ല​വും തൂ​ലി​ക ച​ലി​പ്പി​ച്ചു. കൃ​ഷി പ​ഠി​പ്പി​ക്കാ​നും പ​രി​ശീ​ലി​പ്പി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും പ​ത്ര​ത്തി​ൽ കാ​ർ​ഷി​ക കോ​ള​വും ക​ർ​ഷ​ക​ൻ മാ​സി​ക​യു​മു​ണ്ടാ​യി. റ​ബ​ർ കൃ​ഷി പ​രി​ച​യ​പ്പെ​ടു​ത്താ​നും പ്ര​ച​രി​പ്പി​ക്കാ​നും 125 വ​ർ​ഷം മു​മ്പ് ദീ​പി​ക മു​ന്നോ​ട്ടു​വ​ന്നു.

‘തി​രു​വി​താം​കോ​ട്ട റ​ബ​ർ​കൃ​ഷി’ എ​ന്ന ലേ​ഖ​ന​ത്തി​ൽ എ​ഴു​തി: “റ​ബ​ർ​മ​രം കൃ​ഷി ചെ​യ്യു​ന്ന​തു ആ​ദാ​യ​ക​ര​മാ​ണെ​ന്നു വി​ശേ​ഷി​ച്ചു പ​റ​യേ​ണ്ട​തി​ല്ല. കോ​ത​മം​ഗ​ലം മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ൽ റ​ബ​ർ കൃ​ഷി​ക്കാ​യി യൂ​റോ​പ്യ​ൻ ക​ന്പ​നി​ക്കാ​ർ വ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി മു​ത​ലാ​യ താ​ലൂ​ക്കു​ക​ളി​ലും റ​ബ​ർ​മ​രം ഉ​ണ്ടാ​കു​മെ​ന്ന​തി​നു സ​ന്ദേ​ഹ​മി​ല്ല.” ഉ​ത്പാ​ദ​നം ത​രു​ന്ന റ​ബ​ർ ബ​ഡ് ക്ലോ​ണു​ക​ളു​ടെ സാ​ധ്യ​ത​യും പ​രി​പാ​ല​ന​വും ക​ർ​ഷ​ക​രെ ബോ​ധി​പ്പി​ച്ചു.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കൃ​ഷി​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ശാ​സ്ത്രീ​യ​മാ​ക്കി ലാ​ഭ​ക​ര​മാ​ക്കാ​നും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​പ്പോ​ന്നു. 1911 ഒ​ക്‌​ടോ​ബ​ർ 17ന് ‘​കേ​ര​ള​ത്തി​ലെ തെ​ങ്ങു​കൃ​ഷി’ എ​ന്ന ശീ​ർ​ഷ​കത്തിൽ മു​ഖ​പ്ര​സം​ഗ​ത്തി​ൽ എ​ഴു​തി: “കേ​ര​ള​ത്തി​ൽ തെ​ങ്ങു​ക​ൾ വ​ള​രെ അ​ടു​പ്പി​ച്ചു വ​യ്ക്കു​ന്ന​തു മാ​ത്ര​മ​ല്ല, നാ​ളി​കേ​രം വ​ര​ളു​ന്ന​തി​നു മു​ന്പേ വെ​ട്ടി കൊ​പ്ര​യാ​ക്കു​ന്ന​തും വ​ള​രെ ന​ഷ്‌​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. തെ​ങ്ങു​ക​ൾ ന​ന്നാ​ലു ദ​ണ്ഡ് അ​ക​ലെ വ​യ്ക്ക​ണ​മെ​ന്നാ​ണ് പൂ​ർ​വി​ക​ൻ​മാ​രു​ടെ അ​ഭി​പ്രാ​യം.”

വാ​ഴ​കൃ​ഷി​യെ​പ്പ​റ്റി​യു​ള്ള കു​റി​പ്പ് ഇ​ങ്ങ​നെ: “പ​ല ജാ​തി വാ​ഴ​ക​ൾ ന​മ്മു​ടെ നാ​ട്ടി​ലു​ണ്ട്. അ​തി​ന്‍റെ കി​ഴ​ങ്ങും പി​ണ്ടി​യും കാ​യും ഇ​ല​യും എ​ല്ലാം മ​നു​ഷ്യ​ർ​ക്ക് പ​ല പ്ര​കാ​ര​ത്തി​ൽ ഉ​പ​യോ​ഗ​മു​ള്ളതാ​ണ്. അ​തുകൊ​ണ്ടു പ​ല പ്ര​കാ​ര​ത്തി​ൽ ആ​ദാ​യ​ക​ര​വും നി​ത്യോ​പ​യോ​ഗ​പ്ര​ദ​വു​മാ​യ വാ​ഴ​കൃ​ഷി​യി​ൽ നാ​ട്ടു​കാ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​യ്തു കാ​ണു​വാ​ൻ ഞ​ങ്ങ​ൾ വ​ള​രെ ആ​ഗ്ര​ഹി​ക്കു​ന്നു.”

മ​ത്സ്യകൃ​ഷി​യെ​പ്പ​റ്റി 1914 ജ​നു​വ​രി ഒ​ന്പ​തി​ലെ മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു: “ന​മ്മു​ടെ സം​സ്ഥാ​ന​ത്തു സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ആ​ദാ​യ​പ്ര​ദ​മാ​യും ഗു​ണ​ക​ര​മാ​യും മ​ത്സ്യ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ സൃ​ഷ്‌​ടി​ക്കാ​വു​ന്ന​താ​കു​ന്നു. ക​ന്യാ​കു​മാ​രി മു​ത​ൽ പ​റ​വൂ​രു​വ​രെ​യും ക​ട​ൽ മു​ത​ൽ ത​ല​മ​ല വ​രെ​യും എ​ത്തി​ക്കി​ട​ക്കു​ന്ന തി​രു​വി​താം​കോ​ട്ടു, ആ​റും തോ​ടും പാ​ട​വും ത​ടാ​ക​വും കാ​യ​ലും കു​റ​ച്ചൊ​ന്നു​മ​ല്ല ഉ​ള്ള​ത്.” അ​തേ​കാ​ല​ത്ത് ചു​ക്കു സം​സ്ക​ര​ണം ശാ​സ്ത്രീ​യ​വും അ​തു​വ​ഴി ഇ​ഞ്ചിക്കൃ​ഷി ലാ​ഭ​ക​ര​വും ആ​ക്കു​ന്ന​തി​നെ​പ്പ​റ്റി വി​ശ​ദ​മാ​യ പാ​ഠം ന​ൽ​കി.

കേ​ര​ളീ​യ​രു​ടെ വി​ശ​പ്പ​ക​റ്റാ​ൻ നെ​ൽ​കൃ​ഷി വ്യാ​പ​ക​മാ​ക്ക​ണ​മെ​ന്നും പാ​ടം ത​രി​ശി​ട​രു​തെ​ന്നും എ​ക്കാ​ല​വും എ​ഴു​തി​ക്കൊ​ണ്ടി​രു​ന്നു. കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി, കൊ​ച്ചി​യി​ലെ കോ​ൾ​കൃ​ഷി, പു​ഞ്ച​കൃ​ഷി എ​ന്നി​വ​യി​ൽ എ​ന്നി​വ​യി​ൽ പു​ല​ർ​ത്തേ​ണ്ട ശ്ര​ദ്ധ ക​ർ​ഷ​ക​രെ അ​റി​യി​ച്ചു. കാ​യ​ൽ നി​ക​ത്തി നെ​ൽ​കൃ​ഷി പോ​ഷി​പ്പി​ച്ച ക​ർ​ഷ​ക​രു​ടെ ശ്ര​മ​ങ്ങ​ളെ ശ്ലാ​ഘി​ച്ചു. “ഈ ​രാ​ജ്യ​ത്തേ​ക്കാ​വ​ശ്യ​മു​ള്ള നെ​ല്ലു മു​ഴു​വ​ൻ ഇ​വി​ടെ​ത്ത​ന്നെ വി​ള​യി​ച്ചെ​ടു​ത്തെ​ങ്കി​ൽ മാ​ത്ര​മേ ന​മ്മു​ക്കു ര​ക്ഷ​യു​ള്ളൂ.

ഗ​വ​ണ്‍​മെ​ന്‍റി​നു ന​ല്ല മ​ന​സു​ണ്ടെ​ങ്കി​ൽ നെ​ൽ​കൃ​ഷി സ്ഥ​ല​ങ്ങ​ളു​ടെ വി​സ്തീ​ർ​ണം ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഞ​ങ്ങ​ൾ​ക്കു പ​റ​യാ​നു​ള്ള​ത്.” ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ വ​റു​തി​യ​ക​റ്റാ​ൻ ക​പ്പ​കൃ​ഷി വ്യാ​പ​ന​ത്തി​നും ഊ​റ്റ​മാ​യി പി​ന്തു​ണ ന​ൽ​കി. ഭ​ക്ഷ്യ​വി​ള​യും നാ​ണ്യ​വി​ള​യും ഒ​രു​പോ​ലെ പ്ര​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന് ബോ​ധ​നം ന​ൽ​കി. ക്ഷീ​ര​മേ​ഖ​ല​യു​ടെ പ്രാ​ധാ​ന്യ​ത്തി​നും ഈ​ന്ന​ൽ ന​ൽ​കി. അ​ടു​ത്ത​യി​ടെ വി​ദേ​ശ ഇ​നം പ​ഴ​വ​ർ​ഗ​ങ്ങ​ൾ പ്ര​ചാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​തി​നു​ള്ള സാ​ധ്യ​ത​ക​ളും ക​ർ​ഷ​ക​രു​മാ​യി പ​ങ്കു​വ​ച്ചു.

Kerala

തൃ​ശൂ​രി​ൽ പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന് വെ​ട്ടേ​റ്റു

തൃ​ശൂ​ർ: മേ​ല​ഡൂ​രി​ൽ പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന് വെ​ട്ടേ​റ്റു. പ്ലാ​ശേ​രി വീ​ട്ടി​ൽ വ​ർ​ഗീ​സി​നാ​ണ് (62) വെ​ട്ടേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വ​ർ​ഗീ​സി​ന്‍റെ ഇ​ട​തു​കൈ​യി​ലെ ത​ള്ള​വി​ര​ൽ പൂ​ർ​ണ​മാ​യും അ​റ്റു​പോ​യി.

അ​ന്ന​മ​ന​ട മേ​ല​ഡൂ​ർ ജം​ഗ്ഷ​നി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ല​തു​കൈ​യ്ക്കും താ​ടി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ ജം​ഗ്ഷ​നി​ൽ പ​ത്ര​ക്കെ​ട്ടു​ക​ൾ ത​രം​തി​രി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ളാ​ണ് വ​ർ​ഗീ​സി​നെ ആ​ക്ര​മി​ച്ച​ത്.

ഈ ​സ​മ​യം വ​ർ​ഗീ​സി​നൊ​പ്പം മ​റ്റ് ര​ണ്ട് പ​ത്ര​വി​ത​ര​ണ​ക്കാ​ർ കൂ​ടി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. അ​വ​രെ ബ​ല​മാ​യി ത​ള്ളി​മാ​റ്റി​യ ശേ​ഷ​മാ​ണ് അ​ക്ര​മി വ​ർ​ഗീ​സി​നെ വെ​ട്ടി​യ​ത്. വ​ർ​ഗീ​സി​നെ ഉ​ട​ൻ ത​ന്നെ എ​റ​ണാ​കു​ള​ത്തെ സ്പെ​ഷ്യ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

National

എഎപി സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി; ‘പ​​​​ഞ്ചാ​​​​ബ് കേ​​​​സ​​​​രി’ പ​​​​ത്ര​​​​ത്തി​​​​ന്‍റെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് ത​​​​ട​​​​സം നി​​​​ൽ​​​​ക്ക​​​​രു​​​​തെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഞ്ചാ​​​​ബ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ നി​​​​ർ​​​​ബ​​​​ന്ധി​​​​ത ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ടു​​​​ന്ന ‘പ​​​​ഞ്ചാ​​​​ബ് കേ​​​​സ​​​​രി’ പ​​​​ത്ര​​​​ത്തി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​ശ്വാ​​​​സം. പ​​​​ത്ര​​​​ത്തി​​​​ന്‍റെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണം ത​​​​ട​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ നി​​​​ർ​​​​ബ​​​​ന്ധി​​​​ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പാ​​​​ടി​​​​ല്ലെ​​​​ന്ന് ആം​​​​ആ​​​​ദ്മി സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ​​​​ത്ര​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി​​​​വി​​​​ധി വ​​​​ന്ന് ഒ​​​​രാ​​​​ഴ്ച​​​​വ​​​​രെ​​​​യും സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് തു​​​​ട​​​​രു​​​​മെ​​​​ന്നും അ​​​​തി​​​​ലൂ​​​​ടെ ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് അ​​​​പ്പീ​​​​ൽ തേ​​​​ടാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

വൈ​​​​ദ്യു​​​​തി വി​​​​ച്ഛേ​​​​ദി​​​​ക്ക​​​​ൽ, മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ നി​​​​യ​​​​ന്ത്ര​​​​ണ ബോ​​​​ർ​​​​ഡി​​​​ന്‍റെ നോ​​​​ട്ടീ​​​​സു​​​​ക​​​​ൾ, പ​​​​ത്ര​​​​ത്തി​​​​ന്‍റെ കാ​​​​ന്‍റീ​​​​ൻ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ട​​​​ൽ തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യി​​​​ൽ പ​​​​ത്രം നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്ന​​​​താ​​​​യി മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ മു​​​​കു​​​​ൾ റോ​​​​ഹ്ത്ത​​​​ഗി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​ന്‍റെ ബെ​​​​ഞ്ചി​​​​നു​​​​മു​​​​ന്നി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചു.

സ​​​​ർ​​​​ക്കാ​​​​രി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. 20 വ​​​​ർ​​​​ഷ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പ​​​​ത്രം ജ​​​​ല​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം ആ​​​​രോ​​​​പി​​​​ച്ച് അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടാ​​​​നാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട​​​​ൽ.

പ​​​​ത്ര​​​​ത്തി​​​​ന്‍റെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണം ത​​​​ട​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​ന്നും പ്രി​​​​ന്‍റിം​​​​ഗ് ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​ര​​​​ട്ടേ​​​യെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്തി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണം.
കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ​​​​ത്രം ഉ​​​​ട​​​​മ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ൽ പ​​​​ഞ്ചാ​​​​ബ്-ഹ​​​​രി​​​​യാ​​​​ന ഹൈ​​​​ക്കോ​​​​ട​​​​തി വാ​​​​ദം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി വി​​​​ധി പ​​​​റ​​​​യാ​​​​ൻ മാ​​​​റ്റി​​​​യെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളൊ​​​​ന്നും ഉ​​​​ണ്ടാ​​​​യി​​​​ല്ല. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ വി​​​​ഷ​​​​യം പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു മാ​​​​ത്ര​​​​മാ​​​​ണ് സം​​​സ്ഥാ​​​ന​​​സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​തെ​​​​ന്ന് പ​​​ഞ്ചാ​​​ബി​​​​നു​​​​വേ​​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഷ​​​​ദ​​​​ൻ ഫ​​​​റാ​​​​സ​​​​ത്ത് വാ​​​​ദി​​​​ച്ചു.

മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ പ്ര​​​​ശ്നം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഒ​​​​രു യൂ​​​​ണി​​​​റ്റ് മാ​​​​ത്രം അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടാ​​​​നാ​​​​ണു നി​​​​ർ​​​​ദേ​​​​ശ​​​​മെ​​​​ന്നും പ​​​​ത്രം പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.
എ​​​​ന്നാ​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഈ ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ത​​​​ള്ളു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

National

സർക്കാർ സ്കൂളുകളിൽ ദിവസേനയുള്ള പത്രവായന നിർബന്ധമാക്കി രാജസ്ഥാൻ

ന്യൂ​​​ഡ​​​ൽ​​​ഹി: പൊ​​​തു അ​​​വ​​​ബോ​​​ധം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും പ​​​ദാ​​​വ​​​ലി മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും വാ​​​യ​​​നാ​​​ശീ​​​ലം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ പ​​​ത്ര​​​വാ​​​യ​​​ന നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കി രാ​​​ജ​​​സ്ഥാ​​​ൻ.

രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളും ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ളു​​​ക​​​ളും ദി​​​വ​​​സേ​​​ന കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് ദി​​​ന​​​പ​​​ത്ര​​​മെ​​​ങ്കി​​​ലും വ​​​രു​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഡി​​​സം​​​ബ​​​ർ 31നു ​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ട് പ​​​ത്ര​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ഹി​​​ന്ദി​​​യി​​​ലും മ​​​റ്റൊ​​​ന്ന് ഇം​​​ഗ്ലീ​​​ഷി​​​ലു​​​മാ​​​യി​​​രി​​​ക്കണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. സ​​​ർ​​​ക്കാ​​​ർ യു​​​പി സ്കൂ​​​ളു​​​ക​​​ളാ​​​ക​​​ട്ടെ കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് ഹി​​​ന്ദി ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളെ​​​ങ്കി​​​ലും സ്കൂ​​​ളു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മ​​​ന്നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

രാ​​​വി​​​ല​​​ത്തെ അ​​​സം​​​ബ്ലി സെ​​​ഷ​​​നി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 10 മി​​​നി​​​റ്റെ​​​ങ്കി​​​ലും ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ൾ ഉ​​​ച്ച​​​ത്തി​​​ൽ വാ​​​യി​​​ക്കാ​​​ൻ കു​​​ട്ടി​​​ക​​​ളെ ത​​​യാ​​​റാ​​​ക്ക​​​ണം. എ​​​ല്ലാ ദി​​​വ​​​സ​​​വും പ​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​ഞ്ച് പു​​​തി​​​യ വാ​​​ക്കു​​​ക​​​ളെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്തി അ​​​തി​​​ന്‍റെ അ​​​ർ​​​ഥം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​രും അ​​​ടു​​​ത്തി​​​ടെ സ​​​മാ​​​ന ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ല്ലാ ദി​​​വ​​​സ​​​വും കു​​​ട്ടി​​​ക​​​ൾ മ​​​ല​​​യാ​​​ള ദി​​​ന​​​പ​​​ത്രം വാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള​​​വും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

National

അദാനിക്കുവേണ്ടി എൽഐസി ഫണ്ട് മറിച്ചു; രേ​​​ഖ​​​ക​​​ൾ​​​ സ​​​ഹി​​​തം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​ അമേരിക്കൻ പത്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​യ ഗൗ​​​തം അ​​​ദാ​​​നി​​​യു​​​ടെ ക​​​ന്പ​​​നി​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള എ​​​ൽ​​​ഐ​​​സി​​​യി​​​ൽ​​​നി​​​ന്ന് 33,000 കോ​​​ടി രൂ​​​പ​​​യു​​​ടെ (3.9 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ) പ​​​ദ്ധ​​​തി കേ​​​ന്ദ്രം ത​​​യാ​​​റാ​​​ക്കി​​​യെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ത്ര​​​മാ​​​യ വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റ്.

ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ അ​​​ദാ​​​നി ഗ്രൂ​​​പ്പ് ബോ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കും ഇ​​​ക്വി​​​റ്റി​​​യി​​​ലേ​​​ക്കും കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ ത​​​ന്ത്രം ഏ​​​കോ​​​പി​​​പ്പി​​​ച്ച​​​ത് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം, അ​​​തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സേ​​​വ​​​ന വ​​​കു​​​പ്പ് (ഡി​​​എ​​​ഫ്എ​​​സ്), എ​​​ൽ​​​ഐ​​​സി, നീ​​​തി ആ​​​യോ​​​ഗ് എ​​​ന്നി​​​വ​​​യാ​​​ണെ​​​ന്ന് ‘വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റ്’ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ൽ​​​ഐ​​​സി) മാ​​​ത്രം ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ അ​​​ദാ​​​നി പോ​​​ർ​​​ട്ട്സി​​​നാ​​​യി 585 മി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ ബോ​​​ണ്ട് ഇ​​​ഷ്യു ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നെ ര​​​ക്ഷി​​​ക്കാ​​​ൻ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ നി​​​ശ​​​ബ്‌​​​ദ​​​മാ​​​യി മൊ​​​ത്തം 3.9 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ പ​​​ണം സ്വ​​​രൂ​​​പി​​​ക്ക​​​ൽ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യെ​​​ന്നാ​​​ണു രേ​​​ഖ​​​ക​​​ൾ​​​ സ​​​ഹി​​​തം വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റ് പ​​​ത്രം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​ദാ​​​നി ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു പ​​​ണം ന​​​ൽ​​​കാ​​​ൻ പ്ര​​​ധാ​​​ന വി​​​ദേ​​​ശ​​​ബാ​​​ങ്കു​​​ക​​​ൾ മ​​​ടി​​​ച്ച​​​പ്പോ​​​ഴാ​​​ണ് എ​​​ൽ​​​ഐ​​​സി​​​യി​​​ൽ​​​നി​​​ന്ന് വി​​​വി​​​ധ അ​​​ദാ​​​നി ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു പ​​​ണം എ​​​ത്തി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ആ​​​വി​​​ഷ്ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്‍റെ ക​​​ട​​​ബാ​​​ധ്യ​​​ത മു​​​ൻ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 20 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ക്കു​​​ക​​​യും അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​ദാ​​​നി​​​ക്കെ​​​തി​​​രേ അ​​​ഴി​​​മ​​​തി​​​ക്കും വ​​​ഞ്ച​​​നാ​​​ക്കു​​​റ്റ​​​ത്തി​​​നും കേ​​​സെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത സ​​​മ​​​യ​​​ത്ത് അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​തി​​​നാ​​​യി​​​രു​​​ന്നു നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി.

അ​​​ദാ​​​നി ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ മ​​​റ്റു നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി കൂ​​​ടി​​​യാ​​​ണ് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ഡി​​​എ​​​ഫ്എ​​​സും നീ​​​തി ആ​​​യോ​​​ഗും ചേ​​​ർ​​​ന്നു നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മം പ​​​റ​​​യു​​​ന്നു. യു​​​എ​​​സ് ഷോ​​​ർ​​​ട്ട് സെ​​​ല്ല​​​റാ​​​യ ഹി​​​ൻ​​​ഡ​​​ൻ​​​ബ​​​ർ​​​ഗി​​​ന്‍റെ 2023ലെ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നെ​​​തി​​​രേ ഓ​​​ഹ​​​രി കൃ​​​ത്രി​​​മ​​​ത്വ​​​ത്തി​​​നും സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കും കേ​​​സെ​​​ടു​​​ത്ത​​​ത്.

ജെ​​​പി​​​സി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ്

പ​​​ത്ര​​​ത്തി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ​​​ക്കു​​​റി​​​ച്ച് സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യോ (ജെ​​​പി​​​സി) പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി​​​യോ (പി​​​എ​​​സി) അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ്. അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നു​​​വേ​​​ണ്ടി 30 കോ​​​ടി എ​​​ൽ​​​ഐ​​​സി പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ളു​​​ടെ സ​​​ന്പാ​​​ദ്യ​​​മാ​​​ണ് ‘മൊ​​​ദാ​​​നി’ ത​​​ട്ടി​​​പ്പി​​​ൽ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത​​​തെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ആ​​​രോ​​​പി​​​ച്ചു.

ഭൂ​​​രി​​​പ​​​ക്ഷ​​​വും താ​​​ഴ്ന്ന, ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​ക്കാ​​​രു​​​ടെ എ​​​ൽ​​​ഐ​​​സി​​​യി​​​ലെ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യാ​​​ണ് ഒ​​​രു സ്വ​​​കാ​​​ര്യ ഗ്രൂ​​​പ്പി​​​ലേ​​​ക്കു മാ​​​ത്ര​​​മാ​​​യി നി​​​ക്ഷേ​​​പി​​​ച്ച​​​തെ​​​ന്ന​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​ണ്. 2024 സെ​​​പ്റ്റം​​​ബ​​​ർ 21ന് ​​​വെ​​​റും നാ​​​ലു മ​​​ണി​​​ക്കൂ​​​ർ വ്യാ​​​പാ​​​ര​​​ത്തി​​​ൽ എ​​​ൽ​​​ഐ​​​സി​​​ക്ക് 7,850 കോ​​​ടി ഡോ​​​ള​​​ർ ന​​​ഷ്‌​​​ടം നേ​​​രി​​​ട്ട​​​താ​​​യി എ​​​ക്സി​​​ൽ എ​​​ഴു​​​തി​​​യ കു​​​റി​​​പ്പി​​​ൽ ജ​​​യ്റാം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മോ​​​ദി​​​ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ശ്രി​​​ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ണം എ​​​റി​​​ഞ്ഞ​​​തി​​​ന്‍റെ ദോ​​​ഷ​​​മാ​​​ണി​​​ത്.

ഗൗ​​​തം അ​​​ദാ​​​നി​​​ക്കെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഏ​​​റ്റ​​​വും പ്രി​​​യ​​​പ്പെ​​​ട്ട ബി​​​സി​​​ന​​​സ് കൂ​​​ട്ടാ​​​ളി​​​യാ​​​യ ക​​​ന്പ​​​നി​​​ക്കു സ​​​മ​​​ൻ​​​സ് അ​​​യ​​​യ്ക്കാ​​​ൻ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം വി​​​സ​​​മ്മ​​​തി​​​ച്ചെ​​​ന്നും ജ​​​യ്റാം പ​​​റ​​​ഞ്ഞു. ‘മോ​​​ദാ​​​നി മെ​​​ഗാ​​​സ്കാം’ എ​​​ന്ന​​​തി​​​ൽ ആ​​​സ്തി വി​​​ല്പ​​​ന​​​യ്ക്കാ​​​യി ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗം, കൃ​​​ത്രി​​​മ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണം, ഊ​​​തി​​​പ്പെ​​​രു​​​പ്പി​​​ച്ച ക​​​ൽ​​​ക്ക​​​രി ഇ​​​റ​​​ക്കു​​​മ​​​തി, രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​രി​​​ത ക​​​രാ​​​റു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ആ​​​രോ​​​പി​​​ച്ചു.

ഡ​​​യ​​​റ​​​ക്‌​​​ട് ബെ​​​ന​​​ഫി​​​റ്റ് ട്രാ​​​ൻ​​​സ്ഫ​​​റു​​​ക​​​ളു​​​ടെ യ​​​ഥാ​​​ർ​​​ഥ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ല്ലെ​​​ന്നും മോ​​​ദി​​​യു​​​ടെ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. എ​​​ൽ​​​ഐ​​​സി പ്രീ​​​മി​​​യ​​​ത്തി​​​നാ​​​യി ചി​​​ല്ലി​​​ക്കാ​​​ശ് സ​​​ന്പാ​​​ദി​​​ക്കു​​​ന്ന മ​​​ധ്യ​​​വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ പ​​​ണം അ​​​ദാ​​​നി​​​ക്കാ​​​യി മോ​​​ദി ന​​​ൽ​​​കു​​​ന്ന​​​ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന് അ​​​റി​​​യാ​​​മോ? വി​​​ശ്വാ​​​സ​​​വ​​​ഞ്ച​​​ന​​​യും കൊ​​​ള്ള​​​യും അ​​​ല്ലേ ഇ​​​തെ​​​ന്നും ഖാ​​​ർ​​​ഗെ ചോ​​​ദി​​​ച്ചു.

കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​കു​​​തി​​​ദാ​​​യ​​​ക​​​രു​​​ടെ 30,000 കോ​​​ടി രൂ​​​പ അ​​​ദാ​​​നി​​​യു​​​ടെ പി​​​ഗ്ഗി​​​ബാ​​​ങ്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ദേ​​​ശ​​​സ്നേ​​​ഹി​​​ക​​​ളും മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര ചോ​​​ദി​​​ച്ചു.

ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ണം​​​കൊ​​​ണ്ടാ​​​ണ് മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ഗൗ​​​തം അ​​​ദാ​​​നി​​​ക്കു ധ​​​ന​​​സ​​​ഹാ​​​യം തു​​​ട​​​രു​​​ന്ന​​​തെ​​​ന്നും മ​​​ഹു​​​വ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

 ആ​​​രോ​​​പ​​​ണം തെ​​​റ്റ്:എ​​​ൽ​​​ഐ​​​സി

‘വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റി’​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ വ്യാ​​​ജ​​​വും അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​വു​​​മാ​​​ണെ​​​ന്ന് എ​​​ൽ​​​ഐ​​​സി പ്ര​​​തി​​​ക​​​രി​​​ച്ചു. ബാ​​​ഹ്യ​​​ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ൽ സ്വാ​​​ധീ​​​നി​​​ക്ക​​​പ്പെ​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തു​​​പോ​​​ലു​​​ള്ള ഒ​​​രു രേ​​​ഖ​​​യോ പ​​​ദ്ധ​​​തി​​​യോ എ​​​ൽ​​​ഐ​​​സി ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ക​​​ന്പ​​​നി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ബോ​​​ർ​​​ഡ് അം​​​ഗീ​​​ക​​​രി​​​ച്ച ന​​​യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം മാ​​​ത്ര​​​മേ നി​​​ക്ഷേ​​​പ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂ. കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സേ​​​വ​​​ന വ​​​കു​​​പ്പി​​​നോ മ​​​റ്റേ​​​തെ​​​ങ്കി​​​ലും സ്ഥാ​​​പ​​​ന​​​ത്തി​​​നോ അ​​​ത്ത​​​രം തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കി​​​ല്ല. ഉ​​​യ​​​ർ​​​ന്ന ജാ​​​ഗ്ര​​​താ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ എ​​​ൽ​​​ഐ​​​സി ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ത്ര​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് സ​​​ത്യ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ക​​​ലെ​​​യാ​​​ണെ​​​ന്നും എ​​​ൽ​​​ഐ​​​സി പ​​​റ​​​ഞ്ഞു.

എ​​​ൽ​​​ഐ​​​സി​​​യു​​​ടെ പ്ര​​​ശ​​​സ്തി​​​യും പ്ര​​​തി​​​ച്ഛാ​​​യ​​​യും ഇ​​​ന്ത്യ​​​യി​​​ലെ ശ​​​ക്ത​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ അ​​​ടി​​​ത്ത​​​റ​​​യും ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ടെ​​​ന്ന് തോ​​​ന്നു​​​ന്ന​​​താ​​​യും എ​​​ൽ​​​ഐ​​​സി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up